പൊന്നാനി എം ഐ ടെയിനിങ്ങ് കോളേജിൽ ആരംഭിക്കുന്ന എം.ഐ മാനവ വിഭവശേഷി വികസന കേന്ദ്രം (MI- Human Resource Development Centre) ന്റെ കീഴിൽ നാട്ടുനന്മ, എടപ്പാളുമായി ചേർന്ന് പുതുവത്സര ദിനത്തിൽ ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രദേശത്തെ വനിതകൾക്കായി വ്യത്യസ്ഥങ്ങളായ തൊഴിൽ മാർഗ്ഗ പരിശീലനവും, വിവിധ ബോധവൽക്കരണക്ലാസ്സുകളും സെന്ററിൽ വെച്ച് നടത്തും. നാട്ടു നന്മയുടെ രജത ജൂബിലി വർഷത്തിന്റെ ഭാഗമായാണ് പുതിയ പ്രൊജക്ട് ആരംഭിക്കുന്നത്. തയ്യൽ പരിശീലന കോഴ്സിന്റെ കാലാവധി 6 മാസം വരെയാണ്. പൊന്നാനി നഗരസഭക്കുള്ളിലെ 18 നും 45നും ഇടയിലുള്ള വനിതകൾക്ക് അപേക്ഷ നൽകാം. തയ്യൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിൽ ചേരുന്നതിന് പുതുപൊന്നാനിയിലെ എം ഐ ടെയിനിങ്ങ് കോളേജിൽ നേരിട്ടെത്തിയോ, www.mitc.ac.in/mihrdc വെബ്സൈറ്റ് മുഖേനയോ രജിസ്റ്റർ ചെയ്യാം. Contact: 7025765262, 9645851931, 9846524796

രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക

Loading

Leave a Reply

Your email address will not be published. Required fields are marked *