പൊന്നാനി എം ഐ ടെയിനിങ്ങ് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന എം.ഐ മാനവ വിഭവശേഷി വികസന കേന്ദ്രവും (MI- Human Resource Development Centre) NSS യൂണിറ്റും നാട്ടുനന്മ എടപ്പാളുമായി യോജിച്ചു നടത്തുന്ന തയ്യൽ പരിശീലനത്തിന്റെ രണ്ടാം ബാച്ചിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ മധ്യത്തിൽ ക്ലാസുകൾ ആരംഭിക്കും. മൂന്നു മാസത്തെ പരിശീലനത്തിനു ആദ്യം അപേക്ഷ നൽകുന്ന 60 പേർക്കാണ് അവസരം ലഭിക്കുക. 18 നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷ നൽകാം. www.mitc.ac.in/mihrdc വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. Contact: 8907162762 (WhatsApp ൽ മാത്രം ബന്ധപ്പെടുക)
കോഴ്സ് ഫീ: 1000 രൂപ









