ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപക ഒഴുവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി (PRTs, TGTs, PGTs) വിഭാഗങ്ങളിലെ എല്ലാ വിഷയങ്ങളിലും അധ്യാപക ഒഴിവുകളുണ്ട്. നിയമസാധുതയോടുകൂടിയ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. സ്‌കൂള്‍ വെബ്‌സൈറ്റിലെ (www.iisjed.org) റിക്രൂട്ട്‌മെന്റ് ലിങ്ക് (recruitment@iisjed.org) വഴിയാണ് അപേക്ഷിക്കേണ്ടത്. കംപ്ലീറ്റ് സിവിക്കും പാസ്‌പോര്‍ട്ട് കോപ്പിക്കുമൊപ്പം പത്താം ക്ലാസ് മുതല്‍ ഗ്രാജ്വേഷന്‍, പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയുള്ള ബിരുദങ്ങളുടെ കോപ്പിയും അറ്റാച്ച് ചെയ്യണം. പ്രായ പരിധി 2025 മാര്‍ച്ച് 20ന് 50 വയസ് കവിയാന്‍ പാടില്ല. മാര്‍ച്ച് 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.